യുവന്റസിന് വെറുതെ മൂന്ന് പോയിന്റ്, നാപോളിക്ക് പിഴയും

20201014 212909
- Advertisement -

സീരി എയിൽ ഈ മാസം തുടക്കത്തിൽ നടക്കാതിരുന്ന യുവന്റസും നാപോളിയും തമ്മിലുള്ള മത്സരത്തിന്റെ വിധി എത്തി. യുവന്റസിന് മൂന്ന് പോയിന്റ് നൽകാൻ ആണ് സീരി എ തീരുമനിച്ചത്. യുവന്റസിന് 3-0ന്റെ വിജയമായാകും ആ മത്സരം കണക്കിൽ എടുക്കുക. നാപോളി പരാജയം ലഭിക്കും ഒപ്പം ഒരു പോയിന്റ് പിഴ ആയി നാപോളിയുടെ നഷ്ടമാവുകയും ചെയ്യും.

മത്സരം നടക്കേണ്ടിയിരുന്ന ദിവസം എത്താത്തതിനാൽ ആണ് നാപോളിയുടെ ഒരു പോയിന്റ് കുറയ്ക്കുന്നത്. കൊറോണ കാരണം ആയിരുന്നു നാപോളിക്ക് ടൂറിനിൽ നടന്ന മത്സരത്തിന് എത്താൻ കഴിയാതിരുന്നത്. നാപൾസിൽ കൊറോണ രൂക്ഷമായതിനാൽ നാപോളിയെ പ്രാദേശിക അധികാരികൾ ടൂറിനിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. നാപോളി ടീമിലെ പലർക്കും കൊറോണ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. നാപോളിയുടെ പോയിന്റ് കുറച്ചതോടെ ഇനി കൊറോണ ആയാലും കളിക്കാൻ ടീമുകൾ എത്തിയെ മതിയാകു എന്ന അവസ്ഥയാണ്. വരുന്ന വാരാന്ത്യത്തിൽ മിലാൻ ഡാർബിയിൽ കളിക്കേണ്ട ഇന്റർ മിലാൻ ഇപ്പോൾ ആറ് താരങ്ങൾക്ക് കൊറോണ പോസിറ്റീവ് ആയിട്ടാണ് ഉള്ളത്. ഇന്ററിന് സീരി എയുടെ ഈ വിധി വലിയ സമ്മർദ്ദം നൽകും.

Advertisement