ഒരൊറ്റ പെനാൾട്ടിയിൽ യുവന്റസ് വീണു, ലീഗ് കിരീടം അകലുന്നു

20210214 012859

സീരി എ കിരീടം നിലനിർത്താൻ ഇത്തവണ യുവന്റസിന് ആയേക്കില്ല. അവർ കിരീട പോരാട്ടത്തിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. സീരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ നാപോളിയാണ് യുവന്റസിനെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു നാപോളിയുടെ വിജയം. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു നാപോളി ഗോൾ. 31ആം മിനുട്ടിൽ ഇൻസിനെ ആണ് ആ ഗോൾ നേടിയത്.

യുവന്റസിന് ഇന്ന് അവസരങ്ങൾ ഏറെ സൃഷ്ടിക്കാൻ ആയി എങ്കിലും നാപോളി ഗോൾ കീപ്പറെ മറികടക്കാൻ ആയില്ല‌. ഒസ്പിനയ്ക്ക് പരിക്ക് ആയതിനാൽ അവസാനം ആദ്യ ഇലവനിൽ എത്തിയ മെറെറ്റ് ഗംഭീര പ്രകടനം തന്നെ ഇന്ന് നടത്തി. ഈ പരാജയം യുവന്റസിനെ 21 മത്സരങ്ങളിൽ 42 പോയിന്റുമായി മൂന്നാമത് നിർത്തുകയാണ്. ഒന്നമാതുള്ള മിലാനെക്കാൾ ഏഴു പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്. 40 പോയിന്റുള്ള നാപോളി നാലാം സ്ഥാനത്തും നിൽക്കുന്നു.

Previous articleമാഞ്ചസ്റ്റർ സിറ്റിയെ തടയാൻ ആരുമില്ല, സ്പർസിനെയും തകർത്തു മുന്നേറുന്നു
Next articleമെസ്സി താണ്ഡവം, ബാഴ്സലോണക്ക് വൻ വിജയം