വീണ്ടും വിജയമില്ലാതെ യുവന്റസ്, മിലാൻ സമനിലയുമായി മടങ്ങി, യുവന്റസ് റിലഗേഷൻ സോണിൽ

20210920 022136

സീരി എയിൽ യുവന്റസിന് സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷം ലീഗിൽ കഷ്ടപ്പെടുന്ന യുവന്റസിനെ ഇന്ന് എ സി മിലാൻ ആണ് സമനിലയിൽ തളച്ചത്. 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്‌. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും അലെഗ്രിയുടെ ടീം ഒരു കളി ജയിച്ചിട്ടില്ല. ഇന്ന് ആദ്യ പകുതിയിൽ മൊറാട്ടയുടെ ഗോൾ യുവന്റസിന് ലീഡ് നൽകിയിരുന്നു. കളിയുടെ നാലാം മിനുട്ടിൽ ഡിബാലയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.

അധികം അവസരങ്ങൾ പിറക്കാത്ത മത്സരത്തിൽ രണ്ടാം പകുതിയിൽ 76ആം മിനുട്ടിലാണ് മിലാൻ സമനില കണ്ടെത്തിയത്. ഗംഭീര ഫോമിൽ ഉള്ള റെബികിന്റെ വക ആയിരുന്നു ഗോൾ. നാലു മത്സരങ്ങളിൽ ആകെ രണ്ട് പോയിന്റ് മാത്രമുള്ള യുവന്റസ് ഇപ്പോൾ 18ആം സ്ഥാനത്താണ്. മിലാൻ പത്തു പോയിന്റുമായി ലീഗിൽ രണ്ടാമത് ഉണ്ട്.

Previous articleമെസ്സി മാജിക്ക് ഇന്നുമില്ല, പി എസ് ജിക്ക് അവസാന നിമിഷം വിജയം, സബ്ബ് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മെസ്സി
Next articleരണ്ട് മിനുട്ടിൽ രണ്ട് ഗോളുകൾ, വമ്പൻ തിരിച്ചുവരവിൽ റയൽ മാഡ്രിഡ് ജയം