“താൻ യുവന്റസിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നു” – ലുകാകു

- Advertisement -

ഇന്റർ മിലാനിലേക്ക് വരാൻ തീരുമാനം എടുക്കുന്നതിന് തൊട്ടു മുമ്പ് വരെ താൻ യുവന്റസിലേക്ക് എത്തുമെന്നാണ് കരുതിയത് ലുകാകു. യുവന്റസിന്റെ ഓഫർ ഉണ്ടായിരുന്നു എന്നും ആ ക്ലബിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നു എന്നും ലുകാകു പറഞ്ഞു. എന്നാൽ കോണ്ടെ എന്ന പരിശീലകനും ഒപ്പം ഇന്റർ മിലാൻ എന്ന ക്ലബും ഓഫറുമായി വന്നപ്പോൾ താം വേറെ ഒന്നും ചിന്തിച്ചില്ല. ലുകാകു പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റെക്കോർഡ് തുകയ്ക്കായിരുന്നു ലുകാകു ഇന്ററിൽ എത്തിയത്. ഇതിനകം തന്നെ ലുകാകു ഇന്ററിൽ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഈ സീസണിൽ 23 ഗോളുകൾ ലുകാകു നേടിയിട്ടുണ്ട്. കൊണ്ടേയ്ക്ക് ഒപ്പം പ്രവർത്തിക്കാം എന്ന ആഗ്രഹം തനിക്ക് പണ്ട് മുതലേ ഉണ്ടായിരുന്നു എന്നും അതു കൊണ്ട് തന്നെ ആ ഓഫർ നിരസിക്കാൻ ആവില്ലായിരുന്നു എന്നും ലുകാകു പറഞ്ഞു.

Advertisement