യുവന്റസ് പുതിയ തേർഡ് കിറ്റ് പുറത്തിറക്കി

- Advertisement -

ഇറ്റാലിയൻ ചാമ്പ്യൻസായ യുവന്റസ് അടുത്ത സീസണായുള്ള മൂന്നാം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ആണ് അഡിഡാസ് ഇത്തവണ മൂന്നാം ജേഴ്സി ആയി ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രീ സീസണിലാകും ഈ പുതിയ ജേഴ്സി യുവന്റസ് താരങ്ങൾ ആദ്യമായി അണിയുക. കഴിഞ്ഞ മാസം യുവന്റസ് അവരുടെ പുതിയ ഹോം ജേഴ്സിയും എവേ ജേഴ്സിയും പുറത്തിയിരിക്കുന്നു‌. പിർലോ പരിശീലകനായ ശേഷം ഉള്ള യുവന്റസിന്റെ ആദ്യ ട്രെയിനിങ് സെഷൻ ഇന്നലെ ആരംഭിച്ചു.

Advertisement