Site icon Fanport

ഇന്നെങ്കിലും യുവന്റസ് കിരീടം ഉറപ്പിക്കുമോ?

ഇറ്റാലിയൻ ലീഗ് കിരീടം തുടർച്ചയായ ഒമ്പതാം തവണയും നേടാൻ യുവന്റസിന് ഇന്ന് വീണ്ടും അവസരം ലഭിക്കും. ഇന്ന് സാമ്പ്ഡോറിയക്ക് എതിരെ ഒരു വിജയം നേടിയാൽ യുവന്റസിന് കിരീടം സ്വന്തമാക്കാം. എന്നാൽ ദയനീയ ഫോമിൽ ഉള്ള യുവന്റസ് ഒരിക്കൽ കൂടെ പോയിന്റ് നഷ്ടപ്പെടുത്തിയാലും ആരും അത്ഭുതപ്പെടില്ല. കഴിഞ്ഞ മത്സരത്തിൽ ഉഡിനെസെയ്ക്ക് എതിരെ കിരീടം ഉയർത്താൻ സുവർണ്ണാവസരം ലഭിച്ചിട്ടും യുവന്റസ് പരാജയപ്പെടുകയായിരുന്നു.

ഇന്നത്തെ ഉൾപ്പെടെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയമേ യുവന്റ്സിന് കിരീടത്തിനായി ആവശ്യമുള്ളൂ. സീസൺ പുനരാരംഭിച്ചതിനു ശേഷം 10 പോയിന്റ് ഇതുവരെ യുവന്റസ് നഷ്ടപ്പെടുത്തി എന്നത് അവരുടെ ഫോം സൂചിപ്പിക്കുന്നു. താരങ്ങളുടെ ഫിറ്റ്നെസ് ആണ് യുവന്റസിനെ അലട്ടുന്ന പ്രധാന പ്രശ്നം. മത്സരത്തിന്റെ തുടക്കത്തിൽ നന്നായി കളിച്ച് പിന്നീട് തളർന്നു വീഴുന്ന യുവന്റസിനെ ആണ് അവസാന മത്സരങ്ങളിൽ കാണാനായത്. ബൊണൂചി തിരികെയെത്തും എന്നത് യുവന്റസിന് ചെറിയ ആശ്വാസം നൽകും. ഇന്ന് രാത്രി 1.15നാണ് മത്സരം നടക്കുക.

Exit mobile version