Site icon Fanport

പരിക്കിനാൽ കഷ്ടപ്പെടുന്ന യുവന്റസ്

യുവന്റസിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ഫ്രഞ്ച് മിഡ്ഫീൽഡറായ അഡ്രിയെൻ റാബിയോ ആണ് പുതുതായി പരിക്കേറ്റിരിക്കുന്നത്. താരം യുവന്റസിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു. തുടയെല്ലിനേറ്റ പരിക്കാണ് റാബിയോക്ക് വിനയായിരിക്കുന്നത്. സീസൺ തുടക്കത്തിലും പരിക്ക് കാരണം റാബിയോക്ക് മത്സരങ്ങൾ നഷ്ടമായിരുന്നു.

ഫ്രഞ്ച് മിഡ്ഫീൽഡർ തന്നെ ആയ മാറ്റ്യുഡി, ബോസ്നിയൻ താരം പ്യാനിച് എന്നിവരും പരിക്കിന്റെ പിടിയിലാണ്. മാറ്റ്യുഡി പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ ആഴ്ച കളിക്കാൻ സാധ്യതയില്ല. പ്യാനിചും ഇറങ്ങിയേക്കില്ല എന്നാണ് ക്ലബ് നൽകുന്ന സൂചന. ചെറിയ പരിക്ക് ഉള്ള റൊണാൾഡോ ഇന്ന് പരിശീലനം നടത്തി.

Exit mobile version