Site icon Fanport

“ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായാലും യുവന്റസിനിത് മികച്ച സീസൺ”

ചാമ്പ്യൻസ് ‌ലീഗിൽ നിന്നും പുറത്തായാലും യുവന്റസിന് ഈ സീസൺ മികച്ചതാണെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയൻ അല്ലെഗ്രി. സീരി എയിലെ ഉദിനേസിനെതിരായ വമ്പൻ ജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോച്ച്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ യുവന്റ്സ് വമ്പൻ വിജയമാണ് നേടിയത്.

ടൂറിനിൽ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജിലെ രണ്ടാം പാദ മത്സരത്തിൽ യുവന്റസ് അത്ലെറ്റിക്കോ മാഡ്രിഡിനെയാണ് നേരിടേണ്ടത്. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ ഞെട്ടിക്കുന്ന പരാജയമാണ് യുവന്റസ് ഏറ്റുവാങ്ങിയത്.

ഈ‌ സീസണിൽ ഇതുവരെ രണ്ട് കിരീടങ്ങൾ യുവന്റസ് നേടിക്കഴിഞ്ഞെന്നും മികച്ച പ്രകടനമാണ് യുവന്റസ് കാഴ്ച്ച വെക്കുന്നതെന്നുമാണ് അല്ലെഗ്രിയുടെ അഭിപ്രായം. മിലാനെ പരാജയപ്പെടുത്തി സൂപ്പർകപ്പ് സ്വന്തമാക്കിയ യുവന്റസ് തുടർച്ചയായ എട്ടാം കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

Exit mobile version