Site icon Fanport

“യുവന്റസിൽ പോയിരുന്നു എങ്കിൽ ഹാളണ്ട് റിസേർവ്സ് ടീമിൽ ആയേനെ”

യുവന്റസുമായി ഹാളണ്ട് കരാർ ധാരണയിൽ എത്താതിരിക്കാൻ കാരണം അവിടെ അവസരങ്ങൾ കിട്ടില്ല എന്നതു കൊണ്ടാണ് എന്ന് ഹാളണ്ടിന്റെ ഏജന്റായ മിനൊ റൈയോള. യുവന്റസ് ആയിരുന്നു ഹാളണ്ടിനെ സൈൻ ചെയ്തിരുന്നത് എങ്കിൽ താരം ഇപ്പോൾ യുവന്റസിന്റെ അണ്ടർ 23 ടീമിൽ ഉണ്ടാകുമായിരുന്നു. അവർ ഹാളണ്ടിനെ റിസേർവ്സ് ടീമിൽ കളിപ്പിച്ചേനെ എന്നാണ് സൂപർ ഏജന്റായ റൈയോളയുടെ വിമർശനം.

അഥവാ ടീമിൽ എത്തിയാൽ തന്നെ അത് ഹിഗ്വയിന് ഒരു ബാക്ക് അപ്പ് മാത്രമായിരുന്നേനെ എന്നും റൈയോള പറഞ്ഞു. യുവന്റസിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഒക്കെ ഓഫറുകൾ നിരസിച്ചായിരുന്നു ഹാളണ്ട് ഡോർട്മുണ്ടിൽ കരാർ ഒപ്പുവെച്ചത്. താരത്തിന്റെ തീരുമാനം ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പ്രകടനം. ഇതിനകം തന്നെ ബുണ്ടസ് ലീഗയിൽ പത്തു ഗോളുകൾ നേടാൻ ഹാളണ്ടിനായിട്ടുണ്ട്.

Exit mobile version