വീണ്ടും ഡിലിറ്റിന്റെ പിഴവ്, സമനിലയിൽ കുരുങ്ങി യുവന്റസ

സീരി എ യിൽ യുവന്റസിന് സമനില. സ്ഥാനക്കയറ്റം കിട്ടി വന്ന ലച്ചെയാണ് യുവന്റസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ രണ്ട് ഗോളുകളും പിറന്നത് പെനാൽറ്റിയിൽ നിന്നാണ്. ഇന്നത്തെ സമനിലയോടെ 9 കളികളിൽ നിന്ന് 23 പോയിന്റുള്ള യുവേ ഒന്നാം സ്ഥാനത്ത് തുടരും. പക്ഷെ ഇന്നത്തെ കളിയിൽ ഇന്റർ ജയിച്ചാൽ ഇന്റർ ഒന്നാം സ്ഥാനത്തേക്ക് ഉയരും.

റൊണാൾഡോക്ക് വിശ്രമം നൽകിയ സാരി ദിബാല- ഹിഗ്വയ്ൻ സഖ്യത്തെയാണ് ആക്രമണം ഏൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനുട്ടിൽ യുവന്റസിന് പെനാൽറ്റി ലഭിച്ചു. പിയാനിച്ചിനെ വീഴ്ത്തിയതിന് VAR ലൂടെയാണ് പെനാൽറ്റി അവർക്ക് ലഭിച്ചത്. കിക്കെടുത്ത ദിബാല പന്ത് വലയിലാക്കി. പക്ഷെ 56 ആം മിനുട്ടിൽ ഡിഫൻഡർ ഡി ലിറ്റ് പന്ത് കൈകൊണ്ട് തടഞ്ഞതോടെ റഫറി ലചെക്ക് പെനാൽറ്റി നൽകി. കിക്കെടുത്ത മാർക്കോ മൻക്കോസു പന്ത് വലയിലാക്കിയതോടെ ചാംപ്യന്മാർക്ക് വിലപ്പെട്ട 3 പോയിന്റ് നഷ്ടമായി.

Exit mobile version