ഇറ്റലിയിൽ ചരിത്രമെഴുതി യുവന്റസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാനെ പരാജയപ്പെടുത്തി ഇറ്റാലിയൻ സൂപ്പർ കപ്പ് ഉയർത്തിയപ്പോൾ യുവന്റസ് എഴുതിയത് മറ്റൊരു ചരിത്രമാണ്. എട്ട് സൂപ്പർ കപ്പുകൾ ഇറ്റാലിയൻ ഫുട്ബാളിന്റെ ചരിത്രത്തിൽ സ്വന്തമാക്കിയ ഏക ടീമായി മാറി യുവന്റസ്. ഇതിനു മുൻപ് ഏഴു കിരീങ്ങളുമായി മിലാനും യുവന്റസും ആയിരുന്നു ഈ നേട്ടം പങ്കിട്ടിരുന്നത്.

കോപ്പ ഇറ്റലിയെ ജേതാക്കളും സീരി എ ചാമ്പ്യന്മാരും തമ്മിലാണ് സൂപ്പർ കപ്പ് മത്സരം നടക്കാറ്. എന്നാൽ കഴിഞ്ഞ തവണ കോപ്പ ഇറ്റാലിയയും സീരി എയും യുവന്റസ് സ്വന്തമാക്കിയതിനാൽ കോപ്പയിലെ ഫൈനലിസ്റ്റുകളായ എ.സി മിലാൻ സൂപ്പർ കോപ്പയുടെ ഫൈനലിൽ കടന്നു. മിലാനെ ഒരു ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആണ് യുവന്റസിന്റെ വിജയ ഗോൾ നേടിയത്.