റൊണാൾഡോയ്‌ക്കൊപ്പം ഇന്ന് ഡിബാലയും ഇറങ്ങും

സീരി എ യിൽ യുവന്റസ് ഇന്ന് ഫ്രോസിനോണിനെ നേരിടും. അർജന്റീനയുടെ സൂപ്പർ താരം പൗലോ ഡിബാല ഇന്ന് സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം കളത്തിൽ ഇറങ്ങും. ചാമ്പ്യൻസ് ലീഗിലേറ്റ തിരിച്ചടിക്ക് ശക്തമായ മറുപടി കൊടുക്കാൻ റൊണാൾഡോയ്ക്ക് ലഭിക്കുന്നോരവസരമാണ് ഇന്നത്തേത്. റൊണാൾഡോയുടെ വരവോടു കൂടി ടീമിൽ ഇടം നേടാൻ സാധിക്കാതിരുന്ന ഡിബാലക്ക് ഇന്നത്തെ മത്സരം സുപ്രധാനമാണ്.

പരിക്കാണ് യുവന്റസ് പരിശീലകൻ അല്ലെഗ്രിയെ വലയ്ക്കുന്നത്. എതിർതാരത്തെ തുപ്പിയതിനു നാല് മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്കേറ്റത് അല്ലെഗ്രിക്ക് തിരിച്ചടിയായി. സമി ഖേദിര, മാറ്റിയ ഡി സിഗ്ലിയോ, ആൻഡ്രിയ ബർസാഗ്ലി, ലിയനാർഡോ സ്പിനാസോളാ എന്നിവർ പരിക്കിന്റെ പിടിയിലാണ്. മറ്റൗടിയും മാൻസുകിച്ചും വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.

യുവന്റസ് സ്‌ക്വാഡ് : Szczesny, Chiellini, Benatia, Pjanic, Ronaldo, Dybala, Alex Sandro, Matuidi, Cuadrado, Mandzukic, Kean, Bonucci, Cancelo, Pinsoglio, Perin, Emre Can, Rugani, Bentancur, Bernardeschi

Exit mobile version