കെല്ലിനിക്ക് നാളെ ശസ്ത്രക്രിയ, ആറു മാസം പുറത്ത്

- Advertisement -

യുവന്റസ് ക്യാപ്റ്റൻ കെല്ലിനിക്ക് നാളെ ശസ്ത്രക്രിയ നടക്കും. കഴിഞ്ഞ ആഴ്ച ആയിരുന്നു താരത്തിന്റെ മുട്ടിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതിനാൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ക്ലബ് ഡോക്ടർമാർ അറിയിച്ചിരുന്നു. മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുന്ന താരം നീണ്ടകാലം പുറത്തിരിക്കേണ്ടി വരും. ആറു മാസത്തോളം ആകും പുറത്തിരിക്കേണ്ടി വരിക.

നേരത്തെ പരിക്ക് കാരണം പ്രീസീസണിൽ പങ്കെടുക്കാനും കെല്ലിനിക്ക് ആയിരുന്നില്ല. സീസണിലെ ആദ്യ മത്സരത്തിൽ തിരിച്ചുവന്നു എങ്കിലും അതിനു ശേഷം പരിക്കേൽക്കുക ആയിരുന്നു. കെല്ലിനി ഇല്ലാത്ത കഴിഞ്ഞ മത്സരത്തിൽ യുവന്റസ് മൂന്നു ഗോൾ വഴങ്ങിയിരുന്നു. കെല്ലിനിയുടെ അഭാവത്തിൽ ഡി ലിറ്റും ബൊണൂചിയും ആകും ഇനി യുവന്റസിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

Advertisement