Site icon Fanport

യുവന്റസ് ക്യാപ്റ്റൻ ആവുക ആണ് തന്റെ സ്വപ്നം എന്ന് ഡിലിറ്റ്

യുവന്റസിന്റെ യുവ സെന്റർ ബാക്ക് ഡിലിറ്റ് തന്റെ ഏറ്റവും വലിയ സ്വപ്നം യുവന്റസിന്റെ ക്യാപ്റ്റൻ ആവുക ആണെന്ന് പറഞ്ഞു. ഡിലിറ്റ് യുവന്റസ് വിടും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ ആണ് താൻ ഈ ക്ലബിനെ എത്ര സ്നേഹിക്കുന്നുണ്ട് എന്ന് താരം വ്യക്തമാക്കിയത്. യുവന്റസിനായി കളിക്കുന്നതിൽ തന്നെ തനിക്ക് അഭിമാനമുണ്ട്. ഒരു ദിവസം യുവന്റസ് ക്യാപ്റ്റൻ ആവാൻ തനിക്ക് ആകും എന്നും ഡിലിറ്റ് പറഞ്ഞു.

മുമ്പ് അയാക്സിന്റെ ക്യാപ്റ്റൻ ആയിരുന്നു ഡിലിറ്റ്. ഇപ്പോൾ യുവന്റസിന് നാലു ക്യാപ്റ്റന്മാർ ഉണ്ട് എന്നും അവർക്ക് കീഴിൽ കളിക്കുക ആണ് തന്റെ ചുമതല എന്നും ഡിലിറ്റ് പറഞ്ഞു. താൻ മികച്ച പ്രകടനങ്ങൾ നടത്തുക ആണ് വേണ്ടത്. അത് കഴിഞ്ഞ് പരിശീലകൻ തീരുമാനിക്കും താൻ എന്ന് ക്യാപ്റ്റൻ ആകണം എന്നത് ഡിലിറ്റ് പറഞ്ഞു. യുവന്റസിനായി കൂടുതൽ ഗോളടിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നും ഡിലിറ്റ് പറഞ്ഞു.

Exit mobile version