യുവന്റസിനെ അട്ടിമറിച്ച് കലിയരി

ഇറ്റലിയിൽ തുടച്ചയായ ഒൻപതാം തവണയും കിരീടമുയർത്തിയ യുവന്റസിനും മൗറിസിയോ സാരിക്കും വമ്പൻ തിരിച്ചടി. യുവന്റസിനെ തകർത്ത് ചരിത്രമെഴുതി കലിയരി. 11 വർഷത്തിനിടെ ആദ്യമായാണ് കലിയരി യുവന്റസിനെ പരാജയപ്പെടുത്തുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കലിയരിയുടെ ജയം. കലിയരിക്ക് വേണ്ടി ജിയോവാനി സിമിയോണിയും അരങ്ങേറ്റക്കാരനായ ലൂക്ക ഗാഗ്ലിയാനൊയും ഗോളടിച്ചു.

ആദ്യ‌പകുതിയിൽ വീണ രണ്ട് ഗോളുകൾക്ക് മറുപടി നൽകാൻ ഓൾഡ് ലേഡിയുടെ സൂപ്പർ താരനിരയ്ക്കായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ ഹിഗ്വെയിനുമടങ്ങുന്ന വമ്പൻ താരനിരക്ക് കലിയരിയെ പിടിച്ച് നിർത്താനായില്ല‌. 20കാരനായ ഗാഗ്ലിയാനോ 42കാരനായ ബുഫണിനെ 8ആം മിനുട്ടിൽ തന്നെ മറികടന്ന് ഗോളടിച്ചു. കലിയരി ഗോൾകീപ്പറുടെ ലോകോത്തര പ്രകടനവും യുവന്റസിന് തിരിച്ചടിയായി. റോണാൾഡോക്ക് രണ്ട് തവണയാണ് അലെസിയോ ക്രാഗ്നോ എന്ന ഗോൾകീപ്പർ ഗോളടിക്കാനുള്ള അവസരം നിഷേധിച്ചത്. ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി യുവന്റസിന് ഈ പരാജയം ഒരു തിരിച്ചടിയാണ്.

Exit mobile version