ജയത്തോടെ യുവന്റസ് ഒന്നാമത്

- Advertisement -

പഴയ തട്ടകത്തിലേക്ക് മടങ്ങിയ ഫെഡറിക്കോ ബെർണാദേശിക്ക് ജയത്തോടെ മടങ്ങാനായി. ജൂവന്റസ് താരമെന്ന നിലയിൽ പഴയ ക്ലബ്ബായ ഫിയോരന്റീനായിലേക്ക് മടങ്ങിയ താരം ഗോളോടെ യുവന്റസിന്റെ 0-2 ന്റെ നിർണായക ജയത്തിൽ പങ്കാളിയാവാനും സാധിച്ചു. ജയത്തോടെ യുവന്റസിന് സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനും സാധിച്ചു. പക്ഷെ ഇന്ന് ലാസിയോയെ നേരിടുന്ന നാപോളി ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്താനാവും.

യുവെ പരിശീലകൻ അല്ലെഗ്രിയുടെ 200 ആം മത്സരത്തിൽ ബെർണദേശിയുടെ ഗോൾ കൂടാതെ ഹിഗ്വയ്ന്റെ ഗോളാണ് യുവേയുടെ രണ്ട് ഗോൾ ജയം ഉറപ്പിച്ചത്. വിരസമായിരുന്ന ആദ്യ പകുതിയിൽ വിവാദമായ VAR തീരുമാനത്തിന് ഒടുവിൽ ഫിയോരന്റീനക്ക് പെനാൽറ്റി നിഷേധിക്കപ്പെട്ടു. പക്ഷെ രണ്ടാം പകുതി 10 മിനുറ്റ് പിന്നിട്ടപ്പോൾ ബെർണാദേശി ഗോൾ നേടിയതോടെ യുവെ മത്സരത്തിൽ പിടിമുറുക്കി. 86 ആം മിനുട്ടിൽ ഹിഗ്വെയ്നും ഗോൾ നേടി യുവന്റസിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement