ജയത്തോടെ യുവന്റസ് കിരീടത്തിനരികെ

ഇറ്റാലിയൻ കിരീടം ഇത്തവണയും യുവന്റസ് തന്നെ നേടുമെന്ന് ഉറപ്പാകുന്നു. ഇന്ന് നാപോളി പോയന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഏകപക്ഷീയ പ്രകടനത്തോടെ സാമ്പ്ഡോറിയയെ യുവന്റസ് പരാജയപ്പെടുത്തുക കൂടെ ചെയ്തതോടെ കിരീടത്തിന് അടുത്ത് എത്തിയിരിക്കുകയാണ് യുവന്റസ്. ആറു മത്സരങ്ങൾ മാത്രം ലീഗിൽ ബാക്കിയിരിക്കെ ആറു പോയന്റിന്റെ ലീഡാണ് യുവന്റസിനിപ്പോൾ ഉള്ളത്.

എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ഇന്നത്തെ വിജയം. യുവന്റസിനായി മാൻസുകിച്, ഹൗദെസ്, ഖദീര എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്. ഹൗദെസിന്റെ യുവന്റസിനായുള്ള ആദ്യ ഗോളാണ് ഇന്ന് പിറന്നത്. മൂന്ന് ഗോളുകൾക്കും വഴിയിരുക്കി ബ്രസീലിയൻ താരം ഡഗ്ല കോസ്റ്റ ഹാട്രിക്ക് അസിസ്റ്റ് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപഞ്ചാബിനെ ഫിനിഷ് ചെയ്യാനാകാതെ ധോണി, പൊരുതി തോറ്റ് ചെന്നൈ
Next articleഅയാക്സിനെ മറികടന്ന് നെതർലെന്റ്സിൽ പി.എസ്.വി ചാമ്പ്യന്മാർ