ഗോൾ വഴങ്ങാതെ തുടർച്ചയായ ഒമ്പതാം മത്സരം, ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി യുവന്റസ്

- Advertisement -

ഇറ്റാലിയൻ ലീഗിലെ കിരീട പോരാട്ടത്തിൽ യുവന്റസ് ഒരടികൂടെ മുന്നോട്ട്. അറ്റ്ലാന്റയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചതോടെ ഒന്നാം സ്ഥാനത്ത് തങ്ങൾക്കുള്ള ലീഡ് നാലാക്കി ഉയർത്തി. ഇന്നും ക്ലീൻ ഷീറ്റ് നേടിയതോടെ ഒമ്പതു ലീഗ് മത്സരങ്ങളായി യുവന്റസ് ഒരു ഗോൾ വഴങ്ങിയിട്ട്. അവസാന 15 ലീഗ് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമെ യുവന്റസ് വഴങ്ങിയിട്ടുള്ളൂ.

ഹിഗ്വയിനും മറ്റുഡിയുമാണ് അറ്റ്ലാന്റയ്ക്കെതിരെ യുവന്റസിനായി ഗോളുകൾ നേടിയത്. ഇന്നത്തെ ഗോളൊടെ അവസാന ഒമ്പതു മത്സരങ്ങളിൽ നിന്നായി 10 ഗോളുകളായി ഹിഗ്വയിന്. ജയത്തോടെ യുവന്റസ് 74 പോയന്റിൽ എത്തി. രണ്ടാം സ്ഥാനത്തുള്ള നാപോളി 71 പോയന്റെ ഉള്ളൂ. ഇനി 10 മത്സരങ്ങൾ മാത്രമെ ലീഗിൽ അവസാനിക്കുന്നുള്ളൂ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement