Site icon Fanport

യുവന്റസ് പുതിയ എവേ ജേഴ്സി പുറത്തിറക്കി

ഇറ്റാലിയൻ ചാമ്പ്യൻസായ യുവന്റസ് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. കടും നീല നിറത്തിലുള്ള ജേഴ്സി ആണ് അഡിഡാസ് ഇത്തവണ ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്ത സീസണിലാകും ഈ പുതിയ ജേഴ്സി യുവന്റസ് താരങ്ങൾ ആദ്യമായി അണിയുക. കഴിഞ്ഞ മാസം യുവന്റസ് അവരുടെ പുതിയ ഹോം ജേഴ്സിയും പുറത്തിയിരിക്കുന്നത്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ലിയോണിനെ നേരിടാൻ ഇരിക്കുകയാണ് യുവന്റസ്

Exit mobile version