യുവന്റസിന് ഇന്ന് നിർണായക പോരാട്ടം, അറ്റലാന്റ എതിരാളികൾ

യുവന്റസിന് ഇന്ന് സീരി എയിൽ നിർണായക പോരാട്ടമാണ്. ഗംഭീര ഫോമിൽ ഉള്ള അറ്റലാന്റയ്ക്ക് എതിരെ ആണ് ഇന്ന് യുവന്റസ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മിലാനോട് പരാജയപ്പെട്ട യുവന്റസിന് ഒരു പരാജയം കൂടെ നേരിടേണ്ടി വന്നാൽ വലിയ സമ്മർദ്ദത്തിലേക്ക് പോകേണ്ടി വരും. ഇപ്പോൾ യുവന്റസിന് ഏഴു പോയിന്റ് ലീഡ് ഉണ്ടെങ്കിലും അവർക്ക് അറ്റലാന്റ, റോമ, ലാസിയോ എന്നീ വലിയ ടീമുകളെ ലീഗ് അവസാനിക്കും മുമ്പ് യുവന്റസിന് നേരിടേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ യുവന്റസ് ഇന്ന് ജയിക്കാൻ തന്നെ ആകും ഇറങ്ങുക. ഡിബാല, ഡിലിറ്റ് എന്നിവർ സസ്പെൻഷൻ മാറി എത്തുന്നത് യുവന്റസിന് കരുത്ത് നൽകും. സീസണിൽ ആദ്യ ഏറ്റുമുട്ടിയപ്പോൾ അറ്റലാന്റയെ തോൽപ്പിച്ച ആത്മവിശ്വാസവും യുവന്റസിനുണ്ടാകും. ഇന്ന് രാത്രി 1.15നാണ് മത്സരം നടക്കുന്നത്.

Previous articleആർതുറും അൻസുവും ഇന്ന് ബാഴ്സ നിരയിൽ ഇല്ല
Next articleബുണ്ടസ് ലീഗ പുതിയ സീസൺ സെപ്റ്റംബർ 18 മുതൽ