യുവന്റസിന്റെ 7 UP

- Advertisement -

ഇറ്റാലിയൻ ലീഗ് കിരീടം തുടർച്ചയായ ഏഴാം തവണയും യുവന്റസ് തന്നെ ഉയർത്തി. യൂറോപ്പിലെ ടോപ്പ് ലീഗിലെ ഒരു ടീം ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്. യുവന്റസിന്റെ 34ആം ലീഗ് കിരീടമാണിത്. ഈ കിരീടത്തോടെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം ഉയർത്തിയ ക്ലബ്ബ് എന്ന പദവി യുവന്റസ് സ്വന്തമാക്കി. ഇന്ന് റോമയ്ക്കെതിരെ നേടിയ ഗോൾരഹിത സമനിലയോടെ സീസണിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്.

ഏഴാം കിരീടത്തിലൂടെ ഓൾഡ് ലേഡി തങ്ങളുടെ തന്നെ റെക്കോർഡ് റൺ ആണ് തിരുത്തിയത്. 1930s ൽ തുടർച്ചയായ അഞ്ചു കിരീടങ്ങൾ നേടിയിരുന്നു. ഇന്ററും തുടർച്ചയായ അഞ്ചു കിരീടങ്ങൾ നേടിയിരുന്നെങ്കിലും യുവന്റസ് അതെല്ലാം പഴങ്കഥയാക്കുകയായിരുന്നു. 18 കിരീടങ്ങൾ വീതമുള്ള മിലാൻ ക്ലബുകൾ യുവന്റസിന് ഒരുപാട് പിറകിലാണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement