Site icon Fanport

യുവന്റസിന് തുടർച്ചയായി ഏഴാം വിജയം, ഏഴാം ക്ലീൻ ഷീറ്റും

സീരി എയിൽ യുവന്റസ് അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ ക്രൊമെനെസിനെ നേരിട്ട യുവന്റസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. അല്ലെഗ്രിയുടെ ടീമിന് എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഇഞ്ച്വറി ടൈം വരെ കാത്തു നിൽക്കേണ്ടി വന്നു യുവന്റസിന് ഗോൾ നേടാൻ. 91ആം മിനുട്ടിൽ ലഭിച്ച് ഫ്രീകിക്കിൽ നിന്ന് മിലിക് ആണ് ഗോൾ നേടിയത്.

യുവന്റ 23 01 05 01 50 21 011

ഇത് യുവന്റസിന്റെ സീരി എയിലെ തുടർച്ചയായ ഏഴാം വിജയമാണ്. ഈ ഏഴ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാനും യുവന്റസിനായി. ഏഴ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ യുവന്റസ് ഒരു ഗോൾ പോല വഴങ്ങിയിട്ടില്ല. യുവന്റസ് ഇപ്പോൾ ലീഗിൽ 34 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Exit mobile version