യുവന്റസിനു വീണ്ടും നിരാശ, നാലാം സ്ഥാനത്തേക്ക് താഴ്ന്നു

20210404 003535

യുവന്റസിന് ഇത്തവണത്തെ സീരി എ കിരീടം വിദൂരത്തായതിനൊപ്പം ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്ന് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ യുവന്റസ് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ന് ടൂറിൻ ഡാർബിയിൽ ടൊറീനോ ആണ് യുവന്റസിനെ സമനിലയിൽ തളച്ചത്. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

തുടക്കത്തിൽ കിയേസയിലൂടെ ലീഡ് എടുത്തു എങ്കിലും പിന്നാലെ യുവന്റസിന് കാലിടറുക ആയിരുന്നു. 27ആം മിനുട്ടിൽ സനാബ്രിയയിലൂടെ ടൊറീനോ സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സനാബ്രിയ ടൊറീനോയെ മുന്നിൽ എത്തിക്കുകയും ചെയ്തു. അവസാനം 81ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് യുവന്റസിന്റെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

ഈ പരാജയത്തോടെ യുവന്റസ് ഒന്നാമതുള്ള ഇന്റർ മിലാനെക്കാൾ 9 പോയിന്റ് പിറകിലായി. ഇന്ററിനെക്കാൾ ഒരു പോയിന്റ് പിറകിലുമാണ്. ഇനി 10 മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ. ഇപ്പോൾ അറ്റലാന്റയ്ക്കും പിറകിൽ നാലാമതാണ് യുവന്റസ് ഉള്ളത്.