റൊണാൾഡോ ഇല്ലെങ്കിലും യുവന്റസിന് വിജയം

- Advertisement -

സീരി എയിൽ റൊണാൾഡോയുടെ അഭാവത്തിലും യുവന്റസിന് വിജയം. ഇറ്റാലിയൻ ലീഗിൽ ബ്രെഷയെ ആണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയമാണ് യുവന്റസ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലും സമാനമായ രീതിയിൽ യുവന്റസ് തിരിച്ചടിച്ച് വിജയിച്ചിരുന്നു.

റൊണാൾഡോയുടെ അഭാവത്തിൽ ഡിബാലയെയും ഹിഗ്വയിനെയും ആദ്യ ഇലവനിൽ ഇറക്കിയാണ് ഇന്ന് യുവന്റസ് ഇറങ്ങിയത്. കളിയുടെ നാലാം മിനുട്ടിൽ തന്നെ യുവന്റസ് ഇന്ന് പിറകിലായി. ഡൊണ്ണരുമ്മ ആയിരുന്നു ബ്രെഷയുടെ ഗോൾ നേടിയത്. നാൽപ്പതാം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് യുവന്റസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. രണ്ടാം പകുതിയിൽ പ്യാനിചിലൂടെ വിജയഗോൾ നേടാനും യുവന്റസിനായി. വിജയത്തോടെ യുവന്റസ് ഇറ്റാലിയൻ ലീഗിൽ വീണ്ടും ഒന്നാമത് എത്തി.

Advertisement