വിജയം താരങ്ങൾക്ക് പിസ വാങ്ങി കൊടുത്ത് ആഘോഷിച്ച് ജോസെ മൗറീനോ

Newsroom

Img 20220815 221432

ഇന്നലെ സീരി എയിലെ ആദ്യ മത്സരം റോമ വിജയിച്ച ജോസെ മൗറീനോ വ്യത്യസ്ത രീതിയിൽ ആണ് ആഘോഷിച്ചത്. സലെർനിറ്റാനയ്ക്കെതിരായ വിജത്തിനു ശേഷം ജോസെ മൗറീഞ്ഞോ തന്റെ കളിക്കാർക്കും സ്റ്റാഫുകൾക്കും 60 പിസ്സകൾ വാങ്ങി കൊടുത്തു. കഴിഞ്ഞ ദിവസം സലേർനോയിൽ ബ്രയാൻ ക്രിസ്റ്റാന്റേ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു റോമ മൂന്ന് പോയിന്റ് ഉറപ്പിച്ചത്‌‌.

ശക്തമായ ഡയറ്റ് ഫോളോ ചെയ്യുന്ന ഫുട്ബോൾ താരങ്ങൾക്ക് ഈ പിസ അപ്രതീക്ഷിത പാർട്ടിയായി മാറി. ഈ സീസൺ സീരി എ കിരീടം ആണ് ജോസെയുടെ റോമ ലക്ഷ്യമിടുന്നത്. പോളോ ഡിബാലയെ പോലെ ഒരു സൂപ്പർതാരം എത്തിയത് റോമയെ ശക്തരാക്കുന്നുണ്ട്. ഡിബാലയെ കൂടാതെ നെമാഞ്ച മാറ്റിചിനെയും വൈനാൾഡത്തെയും റോമ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്.

Story Highlight: Jose Mourinho bought 60 pizza for Roma players