മൗറീനോക്ക് പ്രശ്നമില്ല, മിഖിതാര്യൻ റോമയിൽ തുടരും

20210601 111045
Credit: Twitter

അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യൻ റോമയിൽ പുതിയ കരാർ ഒപ്പുവെച്ചു. 2023വരെയുള്ള കരാറാണ് താരം റോമയിൽ ഒപ്പുവെച്ചത്. റോമയുടെ പുതിയ പരിശീലകനായ ജോസെ മൗറീനോക്ക് കീഴിൽ നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ച് കളിച്ചിട്ടുള്ള താരമാണ് മിഖിതര്യൻ. അന്ന് ജോസെയും മിഖിതര്യനും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല. പക്ഷെ ആ പ്രശ്നങ്ങൾ എല്ലാം ഇരുവരും സംസാരിച്ച് തീർത്തു എന്നും മിഖിതര്യൻ തുടരണം എന്ന് ജോസെ ആവശ്യപ്പെട്ടു എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിവർഷം 4 മില്യൺ യൂറോ വേതനം കിട്ടുന്ന കരാറാണ് അർമേനിയൻ താരം റോമയിൽ ഒപ്പുവെച്ചത്. ആഴ്സണലിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ റോമയിൽ എത്തിയത് മുതൽ ഗംഭീര പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. ജോസെ മൗറീനോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ യൂറോപ്പ ലീഗ് നേടാൻ മിഖിതാര്യന് ആയിരുന്നു. അന്ന് ഫൈനലിൽ അയാക്സിനെതിരെ മിഖിതര്യൻ ഗോളും നേടിയിരുന്നു ‌

Previous articleസെർജി റൊബേർടോയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി
Next articleദക്ഷിണ കൊറിയൻ ഡിഫൻഡർ കിം യുവന്റസിലേക്ക്