Site icon Fanport

കായോ യുവന്റസിൽ 21ആം നമ്പർ അണിയും

ബ്രസീൽ യുവതാരം കായോ ജോർജിന്റെ ട്രാൻസ്ഫർ യുവന്റസ് പൂർത്തിയാക്കി. താരം ക്ലബിൽ 21ആം നമ്പർ ജേഴ്സി അണിയും എന്നും ക്ലബ് അറിയിച്ചു. യുവന്റസ് ഫസ്റ്റ് ടീമിനൊപ്പം തന്നെയാകും കായോ പ്രവർത്തിക്കുക. ഈ മാസം തന്നെ യുവന്റസിനായി അരങ്ങേറ്റം നടത്താൻ ആകും എന്ന് താരം വിശ്വസിക്കുന്നു. 2002 ൽ ജനിച്ച 19-കാരനായ ബ്രസീലിയൻ സ്ട്രൈക്കർ ബ്രസീൽ ക്ലബായ സാന്റോസിൽ നിന്ന് ആണ് വരുന്നത്.

താരം യുവന്റസിൽ 2026 വരെയുള്ള കരാർ ഒപ്പിട്ടു. 10ആം വയസ്സിൽ സാന്റോസിൽ ചേർന്ന താരം 2018 സെപ്റ്റംബറിൽ തന്റെ സീനിയർ അരങ്ങേറ്റം നടത്താനായി. അന്ന് 16 വയസ്സ് മാത്രമെ താരത്തിനായിരുന്നുള്ളൂ. 2019ൽ ബ്രസീലിനൊപ്പം അണ്ടർ 17ലോകകപ്പ് നേടാൻ താരത്തിനായിരുന്നു. അന്ന് മെക്സിക്കോയ്‌ക്കെതിരായ ഫൈനലിൽ സ്കോർ ചെയ്യാനും താരത്തിനായിരുന്നു. ഫൈനലിൽ അടക്കം ടൂർണമെന്റിൽ ആകെ അഞ്ച് ഗോളുകൾ നേടാൻ അന്ന് താരത്തിനായിരുന്നു.

Exit mobile version