ഇറ്റലിയിൽ ഗോൾഡൻ ബൂട്ട് പങ്കുവെച്ച് ഇക്കാർഡിയും ഇമ്മൊബിലെയും

ഇറ്റാലിയൻ ലീഗിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ഒപ്പത്തിനൊപ്പം അവസാനിച്ചു. ലാസിയോയുടെ ഇമ്മിബിലെയും ഇന്റർ മിലാന്റെ ഇക്കാർഡിയും 29 ഗോളുമായി ഗോൾഡൻ ബൂട്ട് പങ്കുവെക്കും. ഇന്നലെ നടന്ന ലാസിയോയും ഇന്ററും തമ്മിലുള്ള പോരാട്ടത്തിൽ ഇമ്മൊബിലെ സ്കോർ ചെയ്യാതിരുന്നപ്പോൾ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇക്കാർഡി 29ആം ഗോൾ നേടുകയായിരുന്നു.

33 മത്സരങ്ങളിൽ നിന്നാണ് രണ്ടു താരങ്ങളും 29 ഗോളുകൾ നേടിയത്. ഇമ്മൊബിലെയ്ക്ക് 9 അസിസ്റ്റും സ്വന്തം പേരിലുണ്ട്. ഇക്കാർഡിക്ക് ഒരു അസിസ്റ്റ് മാത്രമെ ഉള്ളൂ. 22 ഗോളുകളുമായി യുവന്റസിന്റെ ഡിബാല ടോപ്പ് സ്കോററുടെ ലിസ്റ്റിക് മൂന്നാമതായി. സീരി എയുടെ 1960ന് ശേഷമുള്ള ചരിത്രത്തിൽ ആകെ ഹിഗ്വയിനും ലൂക ടോണിയും മാത്രമെ ലീഗിൽ ഒരു സീസണിൽ 30ൽ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിശീലന പരീക്ഷണങ്ങളുമായി ഗ്രീൻ ഫാൽക്കൺസ്; സൗദി അറേബ്യ ടീം പരിചയം
Next article“കിരീടം നേടാൻ ഇനിയും മികച്ച താരങ്ങൾ ടീമിൽ എത്തണം” മാറ്റിച്