ഇറ്റലി ഫുട്ബോൾ പുനരാരംഭിക്കാൻ മാത്രം സുരക്ഷിതമാണ് എന്ന് ജെക്കോ

ഇറ്റലി ഇപ്പോൾ സുരക്ഷിതമാണെന്നും ഫുട്ബോൾ പുനരാരംഭിക്കണമെന്നും റോമൻ സ്ട്രൈക്കർ ജെക്കോ. ഫുട്ബോൾ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെടുന്ന ഫുട്ബോൾ താരങ്ങൾക്ക് താനും പിന്തുണ നൽകുന്നു എന്ന് ജെക്കോ പറഞ്ഞു. ഫുട്ബോൾ എന്നത് ഇതിലെ വൻ പണവും ഫുട്ബോൾ താരങ്ങളും മാത്രമല്ല. ഫുട്ബോളുമായി ബന്ധപ്പെട്ട് ജീവിത മാർഗം തേടുന്ന ആയിരക്കണക്കിന് തൊഴിലാളികൾ കൂടി ഫുട്ബോളിന്റെ ഭാഗമാണ്. ജെക്കോ പറഞ്ഞു.

അവർക്ക് വേണ്ടിയെങ്കിലും ഫുട്ബോൾ പുനരാരംഭിക്കേണ്ടതുണ്ട്. ഇപ്പോൾ റോം മറ്റേത് സ്ഥലങ്ങളേക്കാളും സുരക്ഷിതമാണ്. ഇപ്പോഴും ഫുട്ബോൾ പുനരാരംഭിക്കാൻ സർക്കാർ മടിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്ന് ജെക്കോ പറയുന്നു. നേരത്തെ ഇറ്റാലിയൻ കായിക മന്ത്രി ഫുട്ബോൾ സീസൺ ഉപേക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തു വന്നിരുന്നു.

Exit mobile version