Site icon Fanport

“ഇറ്റലിയിൽ കിരീടം നേടാൻ യുവന്റസും ഇന്ററും ഒപ്പത്തിനൊപ്പം”

ഇറ്റലിയിൽ ഇത്തവണ കിരീടപ്പോരാട്ടം കനക്കുമെന്ന് ലോകകപ്പ് ജേതാവായ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ മാഴ്സല്ലോ സിപ്പി. അന്റോണിയോ കോണ്ടെയുടെ ഇന്റർ മിലാൻ കിരീടപ്പോരാട്ടത്തിൽ ചാമ്പ്യന്മാരായ യുവന്റസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർ മിലാൻ ഈ സീസണിൽ ആദ്യ 13 മത്സരങ്ങളിൽ 11 എണ്ണവും ജയിച്ചിരിക്കുകയാണ്. ക്ലബ്ബ് ചരിത്രത്തിൽ ഇത്രയും മികച്ച തുടക്കം ഇതിന് മുൻപ് 1950/51 സീസണിൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇറ്റലിയിൽ ഇന്ററിനെ പരാജയപ്പെടുത്തിയത് യുവന്റസ് മാത്രമാണ്. ഇരു ടീമുകൾക്കും പുതിയ പരിശീലകന്മാരാണെങ്കിലും ടീമിനെ വിജയയ വഴികളിലേക്കെത്തിക്കാൻ സാരിക്കും കോണ്ടെക്കുമായെന്നും ലിപ്പി സൂചിപ്പിച്ചു.

Exit mobile version