ഇറാന്റെ കോച്ചാവാൻ മുൻ ഇന്റർ പരിശീലകൻ

ഇറാന്റെ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഇന്ററിന്റെ മുൻ ഇറ്റാലിയൻ പരിശീലകൻ ആൻഡ്രിയ സ്ട്രാമസിയോനി. ഇറാനിയൻ ക്ലബ്ബായ എസ്തെഗ്ലാലിന്റെ പരിശീലകനായിരുന്നു ആൻഡ്രിയ. ഇറാനിയൻ ക്ലബ്ബായ എസ്തെഗ്ലാൽ എഫ്സിയുടെ പരിശീലകനായിരുന്ന ആൻഡ്രിയ മാനേജ്മെന്റുമായി പ്രതിഫലത്തിന്റെ പേരിൽ തെറ്റിയാണ് ക്ലബ്ബ് വിട്ടത്.

ഇതേ തുടർന്ന് ഇറാനിയൻ ക്ലബ്ബിന്റെ ആരാധകർ കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇറ്റലിയിൽ ഉദിനെസിന്റെയും ഇന്ററിന്റെയും പരിശീലകനായ ആൻഡ്രിയ പനാതിനായ്ക്കോസിനേയും സ്പാർട്ട പ്രാഗിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിലെ ഇറാനിയൻ ദേശീയ ടീം പരിശീലകനായ ഡ്രഗൻ സ്കോസിചിന്റെ കീഴിൽ ഇതുവരെ ഇറാനിയൻ ടീം കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. ഹോങ്ക്കോങ്ങിനും കമ്പോടിയക്കും എതിരായിരുന്നു. എന്നാൽ കൊറോണയെ തുടർന്ന് മത്സരങ്ങൾ മാറ്റിവെക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കോച്ചിനെ മാറ്റാൻ ഇറാനിയൻ ടീം ശ്രമം തുടങ്ങിയത്.

Exit mobile version