ഇൻസാഗി ഇന്റർ മിലാനിൽ കരാർ പുതുക്കും

Img 20220606 130052

സിമോണി ഇൻസാഗി ഇന്റർ മിലാൻ പരിശീലകനായി തന്നെ തുടരും. അദ്ദേഹം 2024വരെയുള്ള കരാർ ഇന്ററിൽ ഒപ്പുവെക്കും എന്നാണ് സൂചനകൾ. അതു കഴിഞ്ഞ് ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനും വ്യവസ്ഥയുണ്ടാകും. ഈ കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹം ഇന്റർ മിലാൻ പരിശീലകൻ ആയത്. ആദ്യ സീസണിൽ സീരി എ കിരീടം നിലനിർത്താൻ ആയില്ല എങ്കിലും ഇന്ററിനെ നല്ല ഫുട്ബോൾ കളിപ്പിക്കാൻ അദ്ദേഹത്തിനായി. ഇന്റർ കോപ ഇറ്റാലിയ കിരീടം നേടുന്നത് കാണാനും ആയി.
20220606 130033
അന്റോണിയോ കോണ്ടെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ആയിരുന്നു ഇൻസാഗി ഇന്റർ മിലാൻ എത്തിയത്‌. സീരി എയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്റർ മിലാന് 2 പോയിന്റിനാണ് കിരീടം നഷ്ടമായത്.

2016 മുതൽ ഇൻസാഗി ലാസിയോക്ക് ഒപ്പം ആയിരുന്നു. ലാസിയോയെ അല്ലാതെ വേറൊരു ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടില്ല. മുമ്പ് ഒരു കളിക്കാരൻ എന്ന നിലയിൽ ഇറ്റലി ദേശീയ ടീമിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഫിലിപ്പെ ഇൻസാഗിയുടെ അനുജനാണ് സിമോണെ ഇൻസാഗി.

Previous articleഗട്ടുസോ ഇനി സ്പെയിനിൽ തന്ത്രങ്ങൾ മെനയും
Next articleമാനെയെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ ബയേൺ തുടരുന്നു, ട്രാൻസ്ഫർ തുകയിൽ ധാരണ ആയില്ല