Site icon Fanport

“ഇന്റർ മിലാൻ തന്നിൽ സന്തോഷവാനല്ല എങ്കിൽ രാജിവെക്കാൻ തയ്യാർ”

ഇന്റർ മിലാൻ തന്നിൽ സന്തോഷവാൻ അല്ലാ എങ്കിൽ രാജിവെക്കാൻ താൻ തയ്യാറാണെന്ന് ഇന്റർ മിലാൻ പരിശീലകൻ കോണ്ടെ. താൻ ഇവിടെ വന്നത് മൂന്ന് വർഷത്തെ കരാറിലാണ്. മൂന്ന് വർഷത്തെ പ്ലാൻ ആണ് തനിക്ക് ഇവിടെ ഉള്ളത്. ഇതുവരെ എല്ലാം നല്ല രീതിയിലാണ് പോകുന്നത്. ടീം തന്റെ കാര്യത്തിൽ സന്തോഷവാനാണ് എന്നാണ് കരുതുന്നത് എന്നും കൊണ്ടെ പറഞ്ഞു.

ഇനി അവർക്ക് സന്തോഷമില്ല എങ്കിൽ രാജിവെച്ച് പോകാൻ തനിക്ക് യാതൊരു മടിയുമില്ല എന്നും കോണ്ടെ പറഞ്ഞു. ഇന്ററിൽ താൻ വന്നത് ഇന്റർ മിലാനെ കിരീടങ്ങൾ നേടുന്ന അവരുടെ പഴയ നിലയിൽ എത്തിക്കാൻ ആണ്. അതിന് ഇനിയും സമയം വേണം. കോണ്ടെ പറഞ്ഞു. ഇപ്പോൾ ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version