Site icon Fanport

ഇറ്റലിയിൽ മികച്ച തുടക്കവുമായി ഇന്റർ മിലാൻ

ഇറ്റലിയൻ വമ്പൻ കുതിപ്പുമായി ഇന്റർ മിലാൻ. അന്റൊണിയോ കോണ്ടെയുടെ കീഴിൽ മികച്ച പ്രകടനമാണ് ഇന്റർ പുറത്തെടുക്കുന്നത്. ക്ലബ്ബ് ചരിത്രത്തിൽ രണ്ടാമതായാണ് ഇന്റർ മിലാൻ സീരി എയിലെ ആദ്യ ആറ് മത്സരങ്ങളിൽ ജയിക്കുന്നത്.

കരുത്തരായ എതിരാളികളായ മിലാനെയും കലിയരിയേയും ലാസിയോയേയും ഉദിനേസിനേയും സാമ്പ്ടോറിയയേയും മറികടന്നാണ് ഈ നേട്ടം ഇന്റർ കുറിച്ചത്. ഇതിനു മുൻപ് 1966-67 ക്യാമ്പെയിനിൽ മാത്രമാണ് ഇന്റർ ഈ നേട്ടം കുറിച്ചത്. എങ്കിലും അന്ന് അപ്രതീക്ഷിതമായ പരാജയമേറ്റ് വാങ്ങിയ ഇന്ററിനെ മറികടന്ന് യുവന്റസ് ആയിരുന്നു കിരീടം ഉയർത്തിയത്.

Exit mobile version