ഇരട്ട ഗോളുകളുമായി വീണ്ടും രക്ഷകൻ ലുക്കാക്കു, ഇന്ററിന് ജയം

- Advertisement -

സീരി എ യിൽ അന്റോണിയോ കോണ്ടേ അർപ്പിച്ച വിശ്വാസം കാത്ത റൊമേലു ലുക്കാക്കു ഇരട്ട ഗോളുകളുമായി സൂപ്പർ ഹീറോ പ്രകടനം നടത്തിയ മത്സരത്തിൽ ഇന്റർ മിലാന് ജയം. എവേ മത്സരത്തിൽ 1-2 നാണ് അവർ ബൊലോനയെ മറികടന്നത്.

ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്ററിന്റെ രക്ഷകനായി വീണ്ടും ലുക്കാക്കു അവതരിച്ചത്. കളിയുടെ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് എതിരാളികൾ 59 ആം മിനുട്ടിൽ ഇന്ററിന്റെ വല കുലുക്കിയത്. പക്ഷെ 75 ആം മിനുട്ടിൽ സമനില ഗോൾ നേടിയ ബെൽജിയം താരം 91 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഇന്ററിന്റെ ജയം ഉറപ്പിച്ചു. മാർടീനസിനെ ബോക്‌സിൽ വീഴ്ത്തിയതിന് ആണ് ഇന്ററിന് പെനാൽറ്റി ലഭിച്ചത്.

Advertisement