ഇന്റർ മിലാന്റെ സ്മാരകം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

സീരി ഏ വമ്പന്മാരായ ഇന്റർ മിലാന്റെ 110 ആം വാർഷിക സ്മാരകം സമൂഹവിരുദ്ധർ നശിപ്പിച്ചു. ഇന്ന് അനാച്ഛാദനം നടത്താനിരുന്ന സ്മാരകമാണ് നശിപ്പിക്കപ്പെട്ടത്. മാർച്ച് ഒൻപതിന് 110 ആം വയസ് തികഞ്ഞ നെറസൂറികൾ മിലാൻ സിറ്റി ഒഫീഷ്യൽസിന്റെയും ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആരാധകർക്ക് സ്മാരകം സമർപ്പിക്കാനായിരുന്നു പദ്ധതി. ക്ലബ്ബിന്റെ ചരിത്രം 11 ചിത്രങ്ങളിലായി ചുമരിൽ പെയിന്റ് ചെയ്തതായിരുന്നു സ്മാരകം.

ഇന്ററിന്റെ ഇതിഹാസതാരങ്ങളുടെയും ക്ലബ്ബിന്റെ സ്ഥാപകരുടെയും ചിത്രങ്ങളായിരുന്നു ചുമരിൽ ഉണ്ടായിരുന്നത്. ഇന്ററിന്റെ ട്രെബിൾ നേടിയ ഗോൾ ആഘോഷിക്കുന്ന റൊണാൾഡോയും ഡിയാഗോ മിലിറ്റോയും ചിത്രത്തിൽ ഇടം നേടിയിരുന്നു. ചുവന്ന പെയിന്റുപയോഗിച്ചാണ് സമൂഹവിരുദ്ധർ സ്മാരകം നശിപ്പിച്ചത്. അസഭ്യവാക്കുകളും ചുമരിൽ എഴുതിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പ്; എഫ് സി ഗോവ ടീമിൽ സിഫ്നിയോസില്ല
Next articleസന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് മണിപ്പൂരിനെതിരെ