Site icon Fanport

ഇന്റർ ആരാധകന്റെ മരണം, അന്വേഷണം നാപോളിയിലേക്കും

ഇറ്റലിയിൽ നാപോളി – ഇന്റർ മിലാൻ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ആരാധകർ തമ്മിലേറ്റു മുട്ടിയിരുന്നു. കലാപ സമാനമായഅന്തരീക്ഷത്തിനൊടുവിൽ ഇന്റർ മിലാൻ അൾട്രയായ ഡാനിയേൽ ബെലാർഡിനെല്ലി മരണപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് എട്ട് നാപോളി ആരാധകരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. നാപോളി ആരാധകരുടെ മാഫിയ ബന്ധങ്ങളും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്.

നാപോളി – ഇന്റർ തമ്മിലുള്ള സീരി എ മത്സരത്തിന് മുന്നോടിയായി നാപോളി ആരാധകർ സഞ്ചരിച്ച വാനിടിച്ചാണ് ഇന്റർ ആരാധകന്റെ മരണം സംഭവിച്ചത്. മിലിട്ടറി ടാറ്റിക്സുകൾ ഉപയോഗിച്ച് നാപോളി ആരാധകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഇന്റർ അൾട്രകൾ.

Exit mobile version