ചരിത്രത്തിൽ കയറി ഇക്കാർഡിയുടെ ഗോൾ, ഇന്ററിന് തകർപ്പൻ ജയം

- Advertisement -

സീരി എയിൽ ഇന്റർ മിലാന് തകർപ്പൻ ജയം. കാഗ്ലിയാരിക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ററിന്റെ ജയം. മൂന്നു മത്സരങ്ങളായി തുടരുന്ന ഗോൾ വരൾച്ചയ്ക്കാണ് ഇന്റർ അന്ത്യം കുറിച്ചത്. സാൻ സിറോയിൽ മൂനാം മിനുട്ടിൽ ഗോളടിച്ച് ഇന്റർ ഗോൾ വരൾച്ചയ്ക്ക് അന്ത്യം കണ്ടു. ആദ്യ പകുതിയിൽ കാൻസെലോയുടെയും രണ്ടാം പകുതിയിൽ ഇക്കാർഡി, ബ്രോസോവിച്, പെരിസിച് എന്നിവരുടെ ഗോളുകൾക്കാണ് കാഗ്ലിയാരിയുടെ നടുവൊടിച്ചത്.

ഒരു സീരി ഏ സീസണിൽ 25 ഗോളുകളെന്ന നാഴികക്കല്ലാണ് ഇക്കാർഡി 49 ആം മിനുട്ടിലെ ഗോളിലൂടെ മറികടന്നത്. ഇന്ററിനു വേണ്ടി ’97 – 98 സീസണിൽ റൊണാൾഡോയും 2008 – 2009 സീസണിൽ സ്ലാതൻ ഇബ്രാഹിമോവിച്ചുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിക്കുന്ന ഇന്ററിന്റെ മറ്റു രണ്ടു താരങ്ങൾ. കാഗ്ലിയാരിക്കെതിരായ ഗോളുമായി ഇക്കാർഡി ഈ രണ്ടു ഫുട്ബോൾ ലെജന്റ്സിന്റെയും ഒപ്പമെത്തി ചരിത്രമെഴുതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement