വംശീയാധിക്ഷേപം നടത്തിയ ആരാധകർക്കെതിരെ ഇന്റർ മിലാൻ

വംശീയാധിക്ഷേപം നടത്തിയ ആരാധകർക്കെതിരെ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ രംഗത്തെത്തി. ഇന്നലെ നടന്ന നാപോളി – ഇന്റർ മത്സരത്തിനിടെയാണ് നാപോളി താരം കോലിബാലിക്ക് വംശീയയാധിക്ഷേപം ഏൽക്കേണ്ടി വന്നത്. ഇന്റർ മിലൻറെ നൂറ്റിപ്പത്ത് വർഷത്തെ ചരിത്രം അറിയാത്തവരാണ് വംശീയാധിക്ഷേപം നടത്തുന്നതെന്ന് പറഞ്ഞ ക്ലബ്ബ് കൂട്ടായ്മയും പുരോഗതിയും ഒത്തോരുമിച്ചുള്ള മുന്നേറ്റവുമാണ് ലക്ഷ്യം വെക്കുന്നതെന്നും ഒരു തരത്തിലുള്ള വംശീയാധിക്ഷേപങ്ങളും ക്ലബ് വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞു.

വിവാദമായ മത്സരത്തിന് പിന്നാലെ രണ്ടു മത്സരങ്ങളിൽ സ്റ്റേഡിയം ബാൻ നേരാസൂറികൾക്ക് ലഭിച്ചിരുന്നു. എ.സി മിലാൻ ഇറ്റാലിയൻ, സ്വിസ് താരങ്ങളെ മാത്രം കളിപ്പിക്കുകയുള്ളു എന്ന തീരുമാനം എടുത്തതിൽ പിന്നെയാണ് മിലാൻ പിളർന്നു ഇന്റർ മിലാൻ രൂപീകൃതമായത്.

Exit mobile version