Site icon Fanport

എറിക്സണ് അരങ്ങേറ്റം, കോപ ഇറ്റാലിയയിൽ ഇന്റർ മിലാൻ സെമിയിൽ

കോപ ഇറ്റാലിയയിൽ ഇന്റർ മിലാന് തകർപ്പൻ വിജയം. ഇന്നലെ കോപ ഇറ്റാലിയ ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ഫിയൊറെന്റിനയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം. 44ആം മിനുട്ടിൽ കാൻഡ്രെവ ആണ് ആദ്യം ഇന്ററിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ഒരു ഗംഭീര സ്ട്രൈക്കിലൂടെ ബരെല ഇന്ററിന്റെ വിജയവും ഉറപ്പിച്ചു.

ഇന്നലെ ഇന്റർ മിലാന്റെ പുതിയ സൈനിംഗ് ആയ എറിക്സൺ ഇറ്റലിയിൽ അരങ്ങേറ്റം നടത്തി. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇന്റർ ടീമിൽ എത്തിച്ച വിക്ടർ മോസസ്, ആശ്ലി യങ് എന്നിവരും ഇന്നലെ കളത്തിൽ ഉണ്ടായിരുന്നു. സെമി ഫൈനലിൽ നാപോളി ആയിരിക്കും ഇന്ററിന്റെ എതിരാളികൾ.

Exit mobile version