Site icon Fanport

ഇന്റർ മിലാന്റെ മാറ്റിവെച്ച മത്സരം ഏപ്രിൽ 17ന് നടക്കും

സീരി എയിൽ കഴിഞ്ഞ നടക്കേണ്ടിയിരുന്ന ഇന്റർ മിലാനും സസുവോളയും തമ്മിലുള്ള മത്സരം കൊറോണ കാരണം ഉപേക്ഷിച്ചിരുന്നു. ആ മത്സരം ഏപ്രിൽ മാസം 17ആം തീയതി നടത്താൻ തീരുമാനിച്ചു. ഇന്റർ മിലാൻ സ്ക്വാഡിൽ നിരവധി പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ ആയിരുന്നു അന്ന് മത്സരം മാറ്റിവെച്ചത്. കൊറോണ കാരണം സീസൺ തുടക്കത്തിൽ മാറ്റിവെച്ച യുവന്റസും നാപോളിയും തമ്മിലുള്ള മത്സരവും ഏപ്രിൽ 17നാണ് നടക്കുന്നത്.

Exit mobile version