ഇന്റർ മിലാൻ കുതിക്കുന്നു, ഒരു വലിയ ജയം കൂടെ

Img 20210228 214225
- Advertisement -

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവർ ലീഗിലെ തുടർച്ചയായ അഞ്ചാം വിജയമാണ് നേടിയത്. ഇന്ന് ജെനോവയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ഒരു അസിസ്റ്റും ഒരു ഗോളുമായി തിളങ്ങിയ ലുകാകു ആണ് വിജയ ശില്പിയായത്.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഇന്റർ മിലാൻ ഇന്ന് ലീഡ് എടുത്തു. ലൗട്ടാരോയുടെ പാസിൽ നിന്ന് ലുകാകു ആയിരുന്നു യുവന്റസിന് ലീഡ് നൽകിയത്. പിന്നീട് അങ്ങോട്ട് തീർത്തും ഇന്റർ ആധിപത്യം ആയിരുന്നു‌. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഡാർമിയൻ ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കി. ലുകാകു ആയുരുന്നു ആ ഗോൾ സൃഷ്ടിച്ചത്. പിന്നാലെ സബ്ബായി എത്തിയ സാഞ്ചേസ് ഇന്ററിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

ഈ വിജയത്തോടെ ഇന്റർ മിലാന് 24 മത്സരങ്ങളിൽ നിന്ന് 56 പോയിന്റായി. 49 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്. മിലാൻ ഒരു മത്സരം കുറവാണ് കളിച്ചത്.

Advertisement