Site icon Fanport

ഇറ്റലിയിൽ ഇന്റർ മിലാന് ജയം

സീരി എ യിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്റർ മിലാന് ജയം. കാഗ്ലിയരിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്റർ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ലൂസിയാണോ സ്പാലേറ്റിയുടെ നേരാസൂറികൾ കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചിലും വിജയം നേടി. മാർട്ടിനെസിന്റെ ഹെഡ്ഡറും പോളിറ്റനോയുടെ വോളിയുമാണ് ഇന്ററിന്റെ വിജയം ഉറപ്പിച്ചത്.

ക്യാപ്റ്റൻ ഇക്കാർഡി, പെരിസിച്, ബ്രോസോവിച് എന്നിവർ ബെഞ്ചിലിരുന്നു മത്സരത്തിൽ അനായാസമാണ് ഇന്റർ വിജയം സ്വന്തമാക്കിയത്. ഇത്തവണയും വാറും വിവാദവും ഇന്ററിന്റെ പിറകെ തന്നെ ഉണ്ടായിരുന്നു. എഴുപത്തി രണ്ടാം മിനുട്ടിൽ കാഗ്ലിയറിയുടെ സമനില നേടാനുള്ള അവസരം വാർ ഗോൾ അനുവദിച്ചില്ല. കഴിഞ്ഞ മൂന്നു സീരി എ മത്സരങ്ങളിലും ഗോളടിക്കാൻ കാഗ്ലിയറിക്ക് സാധിച്ചിട്ടില്ല.

Exit mobile version