ഇന്റർ മിലാന്റെ തകർപ്പൻ മൂന്നാം ജേഴ്സി എത്തി

ഇന്റർ മിലാൻ അവരുടെ പുതിയ സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. ഗംഭീര മൂന്നാം ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ജേഴ്സി 2009-10, 1997-98 സീസണുകളുടെ ഓർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 2009-10ൽ ഇന്റർ മിലാൻ ട്രെബിൾ കിരീടം നേടിയിരുന്നു. നേരത്തെ ഹോം ജേഴ്സിയും എവേ ജേഴ്സിയും ഇന്റർ മിലാൻ പുറത്തിറക്കിയിരുന്നു. നൈകിബ്റ്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ഇന്റർ മിലാൻ ഇപ്പോൾ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്താണ്.