Site icon Fanport

ഇന്റർ മിലാന് തിരിച്ചടി, വീണ്ടും സമനില

ഇറ്റലിയിലെ ലീഗ് കിരീടത്തോട് അടുക്കാനുള്ള അവസരം ഇന്റർ മിലാൻ നഷ്ടപ്പെടുത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും കൊണ്ടെയുടെ ടീം സമനില വഴങ്ങി. ഇന്നലെ കുഞ്ഞന്മാരായ സ്പെസിയ ആണ് ഇന്ററിനെ തടഞ്ഞത്‌. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇതിനു തൊട്ടു മുമ്പുള്ള മത്സരത്തിൽ നാപോളിയോടും ഇന്റർ മിലാൻ സമനില വഴങ്ങിയിരുന്നു.

ഇന്നലെ തുടക്കത്തിൽ 12ആം മിനുട്ടിൽ ഫരിയസിന്റെ ഗോളിൽ ആതിഥേയരായ സ്പെസിയ ആണ് ലീഡ് എടുത്തത്. പിന്നീട് പൊരുതി കളിച്ച ഇന്റർ വിങ്ങർ പെരിസിചിന്റെ ഗോളിൽ 39ആം മിനുട്ടിൽ സമനില നേടി. വിജയിക്കാൻ അവർ ശ്രമിച്ചു എങ്കിലും വിജയ ഗോൾ മാത്രം പിറന്നില്ല. ഈ സമനിലയോടെ ഇന്റർ മിലാന് 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. 66 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്. ഇനി 8 പോയിന്റ് കൂടെ നേടിയാൽ ഇന്റർ മിലാന് ലീഗ് കിരീടം നേടാം.

Exit mobile version