ഡാർമിയൻ വീണ്ടും, ഇറ്റാലിയൻ ലീഗ് സ്വന്തമാക്കാൻ ഇനി ഇന്ററിന് 5 പോയിന്റ് മാത്രം

Img 20210425 222002

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ ഫിനിഷിങ് പോയിന്റിലേക്ക് എത്തുകയാണ്. ഇന്ന് വെറോണയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. സാൻസിരോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്റർ മിലാന്റെ വിജയം. ഡിഫൻഡർ ഡാർമിയൻ ആണ് ഇന്റർ മിലാന്റെ രക്ഷകനായത്. ഒരു മാസത്തിനിടയിൽ രണ്ടാം തവണയാണ് ഡാർമിയൻ ഗോളുമായി ഇന്റർ മിലാന്റെ രക്ഷയ്ക്ക് എത്തുന്നത്.

ഇന്ന് 76ആം മിനുട്ടിൽ ആയിരുന്നു ഫുൾബാക്കായ ഡാർമിയന്റെ ഗോൾ വന്നത്. ഹകീമിയാണ് ഗോൾ ഒരുക്കിയത്‌. ഈ വിജയത്തോടെ ഇന്റർ മിലാന് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റായി. 66 പോയിന്റുമായി നിൽക്കുന്ന എ സി മിലാനും യുവന്റസുമാണ് ഇന്ററിന് പിറകിൽ ഉള്ളത്. ഇനി 5 പോയിന്റ് കൂടെ നേടിയാൽ ഇന്റർ മിലാന് സീരി എ കിരീടം ഉറപ്പിക്കാം.