Site icon Fanport

അഞ്ചു ഗോൾ ജയവുമായി ഇന്റർ മിലാൻ, ലീഗിലെ തുടർച്ചയായ ഏഴാം ജയം

ഇറ്റലിയിൽ യുവന്റസിനു തൊട്ടു പിറകിൽ എത്തി ഇന്റർ മിലാൻ‌‌. ഇന്ന് ഇന്ററിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ജിനോവയെ തകർത്ത് തങ്ങളുടെ ലീഗിലെ തുടർച്ചയായ ഏഴാം ജയം ഇന്റർ സ്വന്തമാക്കി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ ഇന്ന് ജയിച്ചത്‌. ക്യാപ്റ്റൻ ഇക്കാർഡിക്ക് വിശ്രമം നൽകി ഇറങ്ങിയ ഇന്റർ മിലാനാണ് ഇത്രയും ഗോളുകൾ അടിച്ചു കൂട്ടിയത്.

ആദ്യ പകുതിയിൽ ഗാഗിലാർഡിനിയും പൊളിറ്റാനോയും നേടിയ ഗോളുകൾക്ക് ഇന്റർ 2-0 എന്ന ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ഗാഗിലാർഡിനി വീണ്ടും സ്കോർ ചെയ്ത് 3-0 എന്ന സ്കോറിൽ എത്തിച്ചു. പിന്നീടുള്ള രണ്ടു ഗോളുകളും പിറന്നത് കളിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു. നൈൻഗോളനും മരിയോയും അണ് സ്കോർ ചെയ്തത്.

ജയത്തോടെ ഇന്റർ മിലാൻ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. 11 മത്സരങ്ങളിൽ 25 പോയന്റാണ് ഇന്റർ മിലാനുള്ളത്. 25 പോയന്റുമായി നാപോളിയും ഇന്ററിനൊപ്പം ഉണ്ട്.

Exit mobile version