പത്ത് ലക്ഷം ഫേസ് മാസ്കുകൾ ഇറ്റലിയിൽ എത്തിക്കാൻ ഇന്റർ മിലാൻ

കൊറോണക്കാലത്ത് ഇറ്റലിയിലെ ജനങ്ങൾക്ക് കൈതാങ്ങായി ഇന്റർ മിലാൻ. പത്ത് ലക്ഷം ഫേസ് മാസ്കുകളാണ് ഇന്റർ മിലാൻ ഇറ്റലിയിൽ വിതരണം ചെയ്യാൻ പോകുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം മാസ്കുകൾ മിലാൻ റീജ്യണിൽ വിതരണം ചെയ്യാനായി അധികൃതർക്കായി നൽകിക്കഴിഞ്ഞു.

ബാക്കിയുള്ള ഫേസ് മാസ്കുകൾ എത്രയും പെട്ടന്ന് ചൈനയിൽ നിന്നും എത്തിക്കുമെന്നാണ് ഇന്റർ ഉടമകളായ സണ്ണിംഗ് ഗ്രൂപ്പ് അറിയിച്ചത്. മാസ്കുകൾക്ക് പുറമേ പതിഞ്ച് ലക്ഷം യൂറോയോളമാണ് ഇന്റർ സമാഹരിച്ച് ദുരിതാശ്വത്തിനായി നൽകിയത്. യൂറോപ്പിൽ കോവിഡ് 19 മഹാമാരി ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. കൊറോണക്കെതിരെ അതിജീവനത്തിന്റെ പോരാട്ടം നടത്തുകയാണിപ്പോൾ ഇറ്റാലിയൻ ജനത.

Previous articleഐപിഎല്‍ ഈ വര്‍ഷം നടക്കുമെന്ന പ്രതീക്ഷ തനിക്കില്ല – കാര്‍ത്തിക്
Next articleലാലിഗ സീസൺ നടന്നില്ല എങ്കിൽ ഇപ്പോൾ ഉള്ള ആദ്യ നാലു സ്ഥാനക്കാർ ചാമ്പ്യൻസ് ലീഗിൽ