ഇന്ററിന് സീസണിലെ ആദ്യ തോൽവി, നാപോളി ഒന്നാമത്

- Advertisement -

സീരി എ യിൽ ഇന്ററിന് സീസണിലെ ആദ്യ തോൽവി. ഉടിനെസേയാണ് ഇന്ററിനെ അവരുടെ മൈതാനത്ത് 1-3 ന് തകർത്തത്. തോൽവി വഴങ്ങിയതോടെ ഇന്റർ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്നലെ ടോറിനോയെ തോൽപിച്ച നാപോളിയാണ് ഒന്നാം സ്ഥാനത്ത്.

സാൻ സിറോയിൽ 11 ആം മിനുട്ടിൽ തന്നെ ഉടിനെസേ ഇന്ററിനെതിരെ ലീഡ് നേടി ഇന്ററിന് വ്യക്തമായ സന്ദേശം നൽകിയതാണ്. പക്ഷെ 15 ആം മിനുട്ടിൽ കന്ദ്രേവയുടെ പാസ്സ് വലയിലാക്കി ഇക്കാർഡി ഇന്ററിന്റെ സമനില ഗോൾ നേടി. പക്ഷെ രണ്ടാം പകുതിയിൽ ഉടിനെസേ വീണ്ടും ലീഡ് നേടി. ഇത്തവണ പെനാൽറ്റിയിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് അവരുടെ ഗോൾ നേടിയത്. പിന്നീട് സമനില ഗോളിനായി ഇന്റർ നിരന്തരം സമനില ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 77 ആം മിനുട്ടിൽ ഉടിനെസേ താരം ബരാക് അവരുടെ മൂന്നാം ഗോളും നേടിയതോടെ ഇന്റർ സീസണിലെ തോൽവി ഉറപ്പിച്ചു.

കൗലിബാലി, ഹാംഷിക്, സിലിൻസ്കി എന്നിവരുടെ ഗോളുകളുടെ പിൻബലത്തിലാണ് നാപോളി ടോറിനോയെ മറികടന്നത്. ഇന്നത്തെ ഗോളോടെ നാപോളിക്കായി 115 ഗോളുകൾ പൂർത്തിയാക്കിയ ഹാംഷിക് ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരിൽ മറഡോണക്ക് ഒപ്പമെത്തി. ആന്ദ്രെ ബെലോട്ടിയാണ് ടോറിനോയുടെ ഏക ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement