ലുകാകുവിന്റെ കാര്യത്തിൽ ഇന്റർ വാക്ക് പാലിക്കണം,പ്രതിഷേധവുമായി ആരാധകർ

ബെൽജിയൻ താരം റൊമേലു ലുകാകുവിന്റെ കാര്യത്തിൽ ഇന്റർ മിലാൻ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ആരാധകർ രംഗത്ത്. ലുകാകുവിനെ വിൽക്കില്ലെന്ന് ഇന്റർ മിലാൻ ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും 130മില്ല്യൺ യൂറോ ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി രംഗത്ത് വന്നതിന് പിന്നാലെയാണ് ഇന്റർ വാക്ക് പാലിക്കണം എന്ന ബാനർ ഉയർന്നത്.

2019ൽ 74മില്ല്യൺ യൂറോയ്ക്കാണ് ഇറ്റലിയിൽ ലുകാകു എത്തിയത്. 95 മത്സരങ്ങളിൽ 64 ഗോളടിച്ച ലുകാകു ഇറ്റാലിയൻ കിരീടവും ഇന്ററിനൊപ്പം ഉയർത്തി. കൊറോണ വ്യാപനത്തെ തുടർന്ന് സാമ്പത്തികമായി ഞെരുക്കത്തിലാണെങ്കിലും ലുകാകു അടക്കമുള്ള സൂപ്പർ താരങ്ങളെ വിൽക്കില്ലെന്ന് ഇന്റർ മിലാൻ ബോർഡ് പ്രഖ്യാപിച്ചിരുന്നു‌. ഈ വാക്ക് പാലിക്കാനാണ് ഇന്റർ ആരാധകർ ക്ലബ്ബ് അധികൃതരോട് ആവശ്യപ്പെടുന്നത്.

Previous articleകായോ ജോർഗെ യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കി
Next articleഡെന്മാർക്ക് ക്യാപ്റ്റൻ മിലാന്റെ ക്യാപ്റ്റൻ ആയേക്കും, പുതിയ കരാറും ലഭിക്കും